Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teacher Eligibility

Palakkad

അ​ധ്യാ​പ​ക യോ​ഗ്യ​താപ​രീ​ക്ഷ; ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം: പി. ​ഹ​രി​ഗോ​വി​ന്ദ​ൻ

മ​ണ്ണാ​ർ​ക്കാ​ട്: കെ-​ടെ​റ്റ് യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ​ക്കു​ള്ള ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ദേ​ശീ​യ അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഹ​രി​ഗോ​വി​ന്ദ​ൻ.


ടെ​റ്റ് അ​ഭി​രു​ചി പ​രീ​ക്ഷ​യാ​ണ്. അ​ത് പ​രി​ശീ​ല​ന​ത്തി​ന് മു​മ്പാ​ണ് ന​ട​ത്തേ​ണ്ട​ത്. പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റും നേ​ടി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച അ​ധ്യാ​പ​ക​രു​ടെ സീ​നി​യോ​രി​റ്റി പ​രി​ഗ​ണി​ക്കാ​തെ പ്ര​മോ​ഷ​ൻ ത​ട​ഞ്ഞു​വെ​ക്കു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കെ​പി​എ​സ്ടി​എ മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭി​ന്ന​ശേ​ഷി വി​ഷ​യം പ​രി​ഹ​രി​ക്കാ​തെ വ​ർ​ഷ​ങ്ങ​ളോ​ളം ശ​മ്പ​ള​വും അം​ഗീ​കാ​ര​വും ന​ൽ​കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യും ക്ഷാ​മ​ബ​ത്ത, ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ര​ന്‍റെ ആ​വ​ശ്യ​ങ്ങ​ളോ​ട് പു​റം​തി​രി​ഞ്ഞ് നി​ന്ന സ​ർ​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി എ​സ്. തെ​ക്കേ​തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച കെ​പി​എ​സ്ടി​എ അം​ഗ​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജാ​സ്മി​ൻ ക​ബീ​ർ ഉ​പ​ഹാ​രം ന​ൽ​കി. പ​ഴ​യ കൗ​ൺ​സി​ൽ യോ​ഗം സം​സ്ഥാ​ന എ​ക്സി​ക്യൂട്ടീവ് ക​മ്മി​റ്റി അം​ഗം ജി. ​രാ​ജ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന സ​ർ​വീ​സ് സെ​ൽ ക​ൺ​വീ​ന​ർ ബി​ജു അ​മ്പാ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബി​ജു ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന റി​സോ​ഴ്സ് സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സു​ധീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


അ​സീ​സ് ഭീ​മ​നാ​ട്, വി. ​നൗ​ഷാ​ദ് ബാ​ബു, പി.​കെ. രാ​ജീ​വ​ൻ, വി. ​സു​കു​മാ​ര​ൻ, പി.​കെ. അ​ബ്ബാ​സ്, പി. ​മ​നോ​ജ് ച​ന്ദ്ര​ൻ, നൗ​ഫ​ൽ താ​ളി​യി​ൽ, ആ​ർ. ജ​യ​മോ​ഹ​ൻ, ഡോ.​എ​ൻ.​വി. ജ​യ​രാ​ജ​ൻ, ബി​ന്ദു പി. ​ജോ​സ​ഫ്, യു.​കെ. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ, എ​ബി​ൻ ജോ​സ​ഫ്, എം.​രാ​ജേ​ഷ്, എം. ​ഷാ​ഹി​ദ്, ടി. ​മു​ര​ളീ​ധ​ര​ൻ, എം. ​ധ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: എം. ​പ്ര​ദീ​പ്-​പ്ര​സി​ഡ​ന്‍റ്, പി.​കെ. രാ​ജീ​വ​ൻ-​സെ​ക്ര​ട്ട​റി, ബെ​ന്നി എം. ​ജോ​സ​ഫ്-​ട്ര​ഷ​റ​ർ.

Latest News

Up